ജില്ലയിൽ വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിൽ 29 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. മാവൂർ, ചാത്തമംഗലം, നല്ലളം, അരീക്കോട് കുണ്ടായിത്തോട്, വേങ്ങേരി, ഒളവണ്ണ, പെരുവയൽ, പൂളക്കോട് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഉള്ളത്. ഇതിൽ മാവൂർ, വേങ്ങേരി, ഒളവണ്ണ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

കനത്ത മഴ തുടരുമ്പോഴും പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ എന്നിവയ്ക്കൊപ്പം മത്സ്യത്തൊഴിലാളികളും സജീവമായ രക്ഷാപ്രവർത്തനം തുടരുകയാണ്.

കൊയിലാണ്ടി, മൂടാടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, നൈനാംവളപ്പ് തുടങ്ങി ജില്ലയിലെ ഏതാണ്ടെല്ലാ തീരപ്രദേശങ്ങളിൽ നിന്നുമുള്ള മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിട്ടുണ്ട്. കൂടാതെ പോലീസിൻറെ 3 ബോട്ടുകളും ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ബോട്ടുകളും രക്ഷാപ്രവർത്തനത്തിൽ ഉണ്ട്.