ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമായിരിക്കും

മഴ കുറവുണ്ടെങ്കിലും ജില്ലയിൽ മിക്കയിടങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതും ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നതും പരിഗണിച്ചാണ് അവധി. തുടർച്ചയായി മഴപെയ്ത സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കാനും ജില്ലാ കലക്ടർ നിർദേശം നൽകി. എൽ എസ് ജിഡി അസിസ്റ്റൻറ് എൻജിനീയറും ഓവർസിയറും സ്കൂളുകൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് അതത് പഞ്ചായത്ത് സെക്രട്ടറിക്കും സബ് ഡിവിഷണൽ മജിസ്ട്രേറ്റിനും നാളെ റിപ്പോർട്ട് നൽകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു. നഗരസഭകളിലെ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് കോർപ്പറേഷൻ എഇമാരും റിപ്പോർട്ട് നൽകണം