മഴക്കെടുതി മൂലം തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കൊല്ലത്തു നിന്നും കെ എസ് ഇ ബി സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടു. 21 ലക്ഷത്തില്‍പ്പരം വൈദ്യുതി കണക്ഷനുകളാണ് വടക്കന്‍ ജില്ലകളില്‍ തകരാറിലായത്.
ഇത് പരിഹരിക്കാന്‍ മിഷന്‍ റീകണക്ട് 2019 എന്ന കെ എസ് ഇ ബി യുടെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇവരുടെ നിര്‍ദേശ പ്രകാരം  തെക്കന്‍ ജില്ലയില്‍ നിന്നും ആദ്യമായി പുറപ്പെടുന്നത് കൊല്ലം ജില്ലയില്‍ നിന്നുള്ള സംഘമാണ്.
അസിസ്റ്റന്റ് എന്‍ജിനീയര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് 33 അംഗ ആദ്യസംഘം പുറപ്പെട്ടത്. കൊല്ലം ഇലക് ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എസ് എന്‍ജിനീയര്‍ പ്രസന്ന കുമാരി യാത്രാവാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.