പനയാര്‍ തോടിന്റെ കരയിലുള്ള മൂന്നു സെന്റ് ഭൂമിയില്‍ ഭൂരിഭാഗവും ചതുപ്പു നിലമാണ്. ചെറിയ മഴയില്‍പോലും തോട് കവിഞ്ഞ് വീടിനുള്ളില്‍ വെളളം കയറുമായിരുന്നു. വിദഗ്ധരുടെ നിര്‍ദേശപ്രകാരം ഒന്‍പത് തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളിലാണ് പുതിയ വീട് പണിതുയര്‍ത്തിയിരിക്കുന്നത്. ജില്ലയില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ഏക വീടാണിത്.
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന എ.സി.സി കട്ടകള്‍ ഉപയോഗിച്ചാണ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.വീടിന്
പരിസര പ്രദേശങ്ങളിലെ വീടുകളിലെല്ലാം വെള്ളം കയറി. ആളുകളെ പൂവം സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപ മേഖലയില്‍ ആള്‍താമസമില്ലാത്ത സാഹചര്യത്തില്‍ ഈ കുടുംബവും തത്കാലത്തേക്ക് ക്യാമ്പിലേക്ക് മാറി.