പ്രളയത്തിലും കനത്ത മഴയിലും തകരാർ സംഭവിച്ച വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാൻ കുടുംബശ്രീയുടെ പരിശീലനം നേടിയ 3000 പ്രവർത്തകർ രംഗത്ത്. ഇവരുടെ സേവനം എല്ലാ ജില്ലകളിലും ലഭിക്കും.

വീടുകൾ വൃത്തിയാക്കുന്നതിനു പുറമെ പ്ലംബിംഗ് ജോലികളും വൈദ്യുതി തകരാറുകളുടെ പരിഹാരവും വീടിന്റെ മറ്റ് അറ്റകുറ്റപ്പണികളും ഇവർ നിർവഹിക്കും. കഴിഞ്ഞ പ്രളയത്തിനു ശേഷം ഉപജീവന പ്രവർത്തന ശിൽപശാല കുടുംബശ്രീയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് നടത്തിയിരുന്നു. ഇതിൽ പരിശീലനം ലഭിച്ച വനിതകളാണ് സഹായവുമായെത്തുന്നത്.

കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്ന 120 പേർക്ക് വീടു വച്ചു നൽകാൻ റാമോജി ഫിലിംസിറ്റി അധികൃതർ തയ്യാറായിരുന്നു. ഇതിൽ 80 വീടുകൾ നിർമിച്ചത് കുടുംബശ്രീയാണ്.