കാസർഗോഡ്: പേമാരിയില്‍ കെടുതികള്‍ നേരിട്ടവര്‍ക്കായി ഇനി് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രം. സൗത്ത് തൃക്കരിപ്പൂര്‍ വില്ലേജില്‍ ഉടുമ്പന്തല അങ്കണവാടിയില്‍ മൂന്ന് കുടുംബങ്ങളിലെ  3 പുരുഷന്മാരും 4 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പടെ 14 പേരും പരപ്പ ക്ലായിക്കോട് ഫാം ഹൗസില്‍ ഒരു കുടുംബത്തിലെ ഒരു പുരുഷന്‍ ഒരു സ്ത്രീ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരും ആണ് കഴിയുന്നത്.
ആകെ  നാല് കുടുംബങ്ങളിലെ 18 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ ക്ലായിക്കോട് ഫാം ഹൗസിലെ ദുരിതബാധിതര്‍ ഒരു മാസമായി ക്യാമ്പിലാണ്. 31 ക്യാമ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നത്.