ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 21ന് രാവിലെ 10.30ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആയുര്‍വ്വേദം) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.

വിലാസം ജില്ലാ മെഡിക്കല്‍ ഓഫീസ്, ഭാരതീയ ചികിത്സാ വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി-  685603. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, മതം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862- 232318.