മഴക്കെടുതിയുടെ സാഹചര്യത്തിൽ ഈ മാസം 16ന് സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എസ്. സോമനാഥൻ പിള്ള മലപ്പുറത്ത് വീഡിയോ കോൺഫറൻസിലൂടെയും ശ്രീലത പി.ആർ കമ്മിഷൻ ആസ്ഥാനത്തും നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിംഗ് മാറ്റിവച്ചു.  പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

പട്ടികജാതി/ പട്ടികഗോത്രവർഗ കമ്മീഷന്റെ അദാലത്ത് മാറ്റി
കേരള സംസ്ഥാന പട്ടികജാതി/ പട്ടികഗോത്രവർഗ കമ്മീഷൻ പരാതികൾ തീർപ്പുകൽപ്പിക്കാനായി പാലക്കാട് മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആഗസ്റ്റ് 20ന് നടത്താൻ നിശ്ചയിച്ചിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റിവച്ചതായി രജിസ്ട്രാർ അറിയിച്ചു.