കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കളിൽ എം.ബി.ബി.എസ്, എം.ബി.എ, എം.സി.എ, ബി.ടെക്ക്, എം.ടെക്ക്, എം.ഫാം, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്‌സി ആൻഡ് എ.എച്ച്, ബി.എസ്‌സി എം.എൽ.റ്റി, ബി.ഫാം, ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിൽ 2019-20 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ 31 വരെ സ്വീകരിക്കും.  കേന്ദ്ര/ സംസ്ഥാന എൻട്രൻസ് കമ്മിഷൻ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സർക്കാർ/ സർക്കാർ അംഗീകൃത കോളേജുകളിൽ പ്രവേശനം ലഭിച്ചവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂ.  കൂടുതൽ വിവരങ്ങൾക്ക്: 0471-2448451.