എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംസ്ഥാനത്തെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള കേരളീയർക്കും ഗവർണർ പി. സദാശിവം ആശംസകൾ നേർന്നു.
ജനാധിപത്യത്തിന്റെ ഉദാത്തമായ മാതൃക ഉയർത്തിപ്പിടിക്കാനും നമുക്ക് സ്വാതന്ത്ര്യം നേടിത്തരാനായി ജീവൻ ബലിയർപ്പിച്ചവരെ നന്ദിയോടെ സ്മരിക്കാനുമുള്ള സന്ദർഭമാണിതെന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

സ്വാതന്ത്ര്യത്തിന്റെയും സാർവത്രിക ശാക്തീകരണത്തിന്റെയും പ്രഭാവം ജനങ്ങൾക്ക് അനുഭവവേദ്യമാക്കി നവഭാരതസൃഷ്ടിക്കായി നമുക്ക് ഒന്നിക്കാമെന്ന് ഗവർണർ ആശംസിച്ചു.
പി.എൻ.എക്സ്.2910/19