ജില്ലയിൽ കനത്ത മഴയെ തുടർന്ന് ഇതുവരെ 560 വീടുകൾ പൂർണ്ണമായും 5434 വീടുകൾ ഭാഗികമായും നശിച്ചു. പ്രാഥമിക കണക്കനുസരിച്ചുള്ള വിവരങ്ങളാണിത്. മാനന്തവാടി താലൂക്കിലാണ് ഏറ്റവും കൂടുതൽ വീടുകൾക്ക് നാശനഷ്ടം നേരിട്ടത്. ഇവിടെ 275 വീടുകൾ പൂർണ്ണമായും 3200 വീടുകൾ ഭാഗികമായും നശിച്ചിട്ടുണ്ട്.

വൈത്തിരി താലൂക്കിൽ 273 വീടുകൾ പൂർണ്ണമായും 2057 വീടുകൾ ഭാഗികമായും നശിച്ചു. സുൽത്താൻ ബത്തേരിയിൽ ഇത് യഥാക്രമം 12 ഉം 177 ഉം വീടുകളാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ദുരന്ത നിവാരണ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിയോഗിച്ചതിനാൽ സമഗ്രമായ നാശനഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നതെയുള്ളൂ.