കാസർഗോഡ്: മഴക്കെടുതിയില്‍  മരിച്ച നീലേശ്വരം ചാത്തമത്തെ കൊഴുമ്മല്‍ അമ്പൂട്ടിയുടെ  (72 വയസ്സ്) വീട്  റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി. ഇ. ചന്ദ്രശേഖരന്‍  സന്ദര്‍ശിച്ചു.  അമ്പൂട്ടിയുടെ ഭാര്യ യശോദയെയും മക്കളായ രാജീവനെയും  പ്രമീളയെയും സജിയെയും മന്ത്രി ആശ്വസിപ്പിച്ചു.
ദുരിതാശ്വാസ ക്യാംപില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം കുഴഞ്ഞ് വീണ്  മരിച്ച പേരക്കടവ് സ്വദേശി പി കുഞ്ഞിരാമന്റെ (75 വയസ്സ്) വീടും മന്ത്രി സന്ദര്‍ശിച്ചു.  ഭാര്യ കെ. പി നാരായണിയെയും മകന്‍ മനോജിനെയും കുടുംബത്തെയും മന്ത്രി ആശ്വസിപ്പിച്ചു.