ഭാരതത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമ ആണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ഇടുക്കി ഐ.ഡി. എ മൈതാനത്തു നടന്ന 73മത് സ്വാതന്ത്ര്യ ദിനാഘോഷ പരേഡിനു പതാക ഉയര്‍ത്തി  സലൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരേഡില്‍ പ്ലറ്റൂണ്‍  ഇടുക്കി ഹെഡ് ക്വാര്‍ട്ടേഴ്‌സ്, ലോക്കല്‍ പോലീസ്, വുമണ്‍ പോലീസ്, എക്സ്സൈസ്, ഫോറെസ്റ്റ്, എന്നിവരും എന്‍.സി.സി വിഭാഗത്തില്‍  കട്ടപ്പന ഗവ. കോളേജ്, കുളമാവ് നവോദയ സ്‌കൂള്‍, എന്നിവരും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് ടീമുകളായ കഞ്ഞിക്കുഴി നാങ്കിസിറ്റി എസ്.എന്‍.എച്.എസ്.എസ്, വെള്ളയാംകുടി സെന്റ്. ജെറോം സ്‌കൂള്‍, പൈനാവ് എം.ആര്‍.എസ്, കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, സ്‌കൗട്ട്സ് വിഭാഗത്തില്‍ പൈനാവ്  ശ്രീ വിദ്യാദിരാജ വിദ്യാസദന്‍ സ്‌കൂളും കുളമാവ് ജവഹര്‍ നവോദയ വിദ്യാലയവും ഗൈഡ്സ് വിഭാഗത്തില്‍ പൈനാവ് കേന്ദ്രിയ വിദ്യാലയം, പൈനാവ്  ശ്രീ വിദ്യാദിരാജ വിദ്യാസദന്‍ സ്‌കൂള്‍, കുളമാവ് ജവഹര്‍ നവോദയ വിദ്യാലയം എന്നിവരുമാണ് പരേഡിന്റെ ഭാഗമായത്.  കഞ്ഞിക്കുഴി, പണിക്കന്‍കുടി  സ്‌കൂളുകളുടെ  എസ്.പി.സി കേഡറ്റ്സിന്റെ ബാന്റ് ടീമും പരേഡിന് താളലയമൊരുക്കി. ജവഹര്‍ നവോദയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ദേശീയഗാനം ആലപിച്ചു .

ജവഹര്‍ നവോദയ, കേന്ദ്രീയ വിദ്യാലയം, ജി.വി.എച്ച്.എസ് വാഴത്തോപ്പ്, എസ്.ജെ.എച്ച്.എസ്.എസ് കരിമണ്ണൂര്‍ തുടങ്ങിയവര്‍ ദേശഭക്തി ഗാനം ആലപിച്ചു. തുടര്‍ന്ന് മൈതാനത്തു ചെറുതോണി കലാജ്യോതി സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്റ് മ്യൂസികിന്റെ നൃത്തം അരങ്ങേറി.മികച്ച പ്ലെറ്റൂണ്‍ ആയി ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സ് ടീമിനേയും എന്‍.സി.സിയായി കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തെയും മികച്ച എസ്.പി.സിയായി പൈനാവ് എം.ആര്‍.എസ് സ്‌കൂളിനേയും സ്‌കൗട്സ് വിഭാഗത്തില്‍ പെനാവ് കേന്ദ്രീയ വിദ്യാലയത്തെയും ഗൈഡ്സ് വിഭാഗത്തില്‍ മികച്ച പ്രകടനത്തിനായി കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തെയും തിരഞ്ഞെടുത്തു. അതോടൊപ്പം വയനാടിന് താങ്ങാവാന്‍ കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച സാധനങ്ങളും ചെറുതോണി മര്‍ച്ചന്റ് അസോസിയേഷനും യൂത്ത് വിങ്ങും ശേഖരിച്ച വസ്തുക്കളും ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.

ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് , ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്സ്യ പൗലോസ്,  എ ഡി എം ആന്റണി സ്‌കറിയ, ആര്‍ ഡി ഒ അതുല്‍ എസ് നാഥ്,  ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.