കേരള കള്ള് വ്യവസായത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേർഡ് തൊഴിലാളികളുടെ മക്കൾക്കുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്പ്.

ഓരോ കോഴ്‌സിനും അതിന്റെ അടിസ്ഥാന യോഗ്യതാപരീക്ഷ നിശ്ചിത ശതമാനം മാർക്ക് വാങ്ങി വിജയിച്ചിരിക്കണം. തൊഴിലാളികളുടെ മക്കളിൽ 2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ ഗ്രേഡ്/മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികൾക്ക് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പ്രത്യേക സമ്മാനങ്ങളും നൽകും.

നിർദിഷ്ട ഫോറത്തിലുള്ള അപേക്ഷകൾ ജില്ലാ ഓഫീസുകളിൽ 31 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2448451.