ഇടുക്കിവിദ്യാര്‍ത്ഥികളെ ഗണിതം  രസകരമായി  പഠിപ്പിക്കുന്നതിന് അധ്യാപകര്‍ക്ക്  സംഘടിപ്പിച്ച  ദ്വിദിന പരിശീലന ശില്‍പശാലക്ക് അടിമാലിയില്‍  തുടക്കമായി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഒന്നാം ക്ലാസിലെ  കുട്ടികളിലാണ് പുതിയ രീതി ആദ്യഘട്ടത്തില്‍ പരീക്ഷിക്കുന്നത്.

സംഖ്യാപദം, ഗണിത വസ്തുകള്‍ തുടങ്ങിയവ രസകരമായും പഠനോപകരണങ്ങള്‍ മുഖേനയും പഠിപ്പിക്കുന്നതിനാണ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നത്. ഉല്ലാസഗണിതം എന്ന പേരില്‍, സമഗ്ര ശിക്ഷ കേരളം,  ബി ആര്‍ സി അടിമാലി മേഖല എന്നിവ സംയുക്തമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. അടിമാലി എസ് എന്‍ ഡി പി  ബി എഡ് കോളേജ്  ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ അനുപ സൂസന്‍ ചെറിയാന്‍ നിര്‍വ്വഹിച്ചു.

ബിപിഒ ഷാജി തോമസ് സ്വാഗതം പറഞ്ഞു, ഇടുക്കി ഡിപിഒ പികെ ഗംഗാധരന്‍, എച്ച്എം ഫോറം പ്രതിനിധി എംഡി പ്രിന്‍സ്മോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 50തോളം അധ്യാപകരാണ് പരിശീല പരിപാടിയില്‍ പങ്കെടുക്കുന്നത്. ദ്വിദിന ശില്‍പശാല 17ന്  സമാപിക്കും.