ഇടുക്കി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണം ഖാദി മേള 2019ന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി നിര്‍വ്വഹിച്ചു.  വാര്‍ഡ് കൗണ്‍സിലര്‍ മായ ദിനു, പ്രോജക്ട് ഓഫീസര്‍ ആന്റോ സെബാസ്റ്റ്യന്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ ഇ. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓണം ഖാദി മേളയോടനുബന്ധിച്ച് ജില്ലയില്‍ ഖാദി ഗ്രാമ സൗഭാഗ്യ കാഞ്ഞിരമറ്റം ബൈപാസ്, തൊടുപുഴ ഖാദിഗ്രാമ സൗഭാഗ്യ, തൊടുപുഴ മാതാ ഷോപ്പിംഗ് ആര്‍ക്കേഡ് , ഖാദി ഗ്രാമ സൗഭാഗ്യ ഓള്‍ഡ് പഞ്ചായത്ത് ബില്‍ഡിംഗ്, ഗാന്ധിസ്‌ക്വയര്‍, കട്ടപ്പന എന്നിവിടങ്ങളില്‍ സില്‍ക്ക് സാരി, കോട്ടണ്‍ സാരി, റെഡിമെയ്ഡ് ഷര്‍ട്ട്, ഷര്‍ട്ടിംഗ്‌സ്, ചുരിദാര്‍ സെറ്റ്, ബെഡ്, ബെഡ്ഷീറ്റ് തുടങ്ങി വിവിധ ഉല്‍പ്പന്നങ്ങള്‍ 30 ശതമാനം വരെ റിബേറ്റോടുകൂടി വില്‍പ്പന ആരംഭിച്ചു. മേള സെപ്തംബര്‍ 10 വരെ ഉണ്ടായിരിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.