സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കി. ചെയര്‍മാന്‍ പി. ജെ വര്‍ഗീസിന്‍റെ നേതൃത്വത്തില്‍   പട്ടികജാതി -പട്ടികവര്‍ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി എ. കെ ബാലന്‍റെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്. ബിന്ദു, ബോര്‍ഡ് അംഗം പി. ടി ജോണ്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എ. പി. ഷാനവാസ്, റീജിയണല്‍ മാനേജര്‍ സി. ഗോപകുമാര്‍ എന്നിവര്‍ സന്നിഹിതരായി.