ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്ത് മുക്കിൽ മാവേലി സൂപ്പർ സ്റ്റോർ ന്റെയും പാട്ടുപെട്ടി യുടെയും ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ഉപഭോകൃതകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു.  ആദ്യ വിൽപ്പന ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ചെയർമാൻ എം പ്രദീപ്. ഗ്രാമത്ത് മുക്ക് ശിവാനി നിവാസിലെ ഷീബ ശിവകുമാറിന് നൽകി നിർവഹിച്ചു.
ആറ്റിങ്ങൽ എം.എൽ.എ അഡ്വക്കേറ്റ് ബി. സത്യൻന്റെ അധ്യക്ഷതയിൽ ചേർന്ന് ചടങ്ങിൽ സപ്ലൈകോ.തിരുവനന്തപുരം മേഖല മാനേജർ സ്വാഗതവും. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ ആർ.എസ. രേഖ. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ. വാർഡ് കൗൺസിലർമാർ. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയുടെ നേതാക്കന്മാർ. സ്വാഗതസംഘം ചെയർമാൻ ആൻഡ് കൺവീനർമാർ ആറ്റിങ്ങൽ മുനിസിപ്പൽ സെക്രട്ടറി ആർ .പ്രദീപ്കുമാർ. താലൂക്ക് സപ്ലൈ ഓഫീസർ വി. എൽ.പ്രദീപ്കുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് കൗൺസിലർ ഗീതാകുമാരി കൃതജ്ഞത പറഞ്ഞു.