തിരുവനന്തപുരം അർബൻ 2 ഐ.സി.ഡി.എസ് നു കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻ പരിധിയിലെ അങ്കണവാടികളിലേക്ക് വർക്കർ/ഹെൽപ്പർ സ്ഥിരനിയമനത്തിന് അപേക്ഷിച്ചവരിൽ വർക്കർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഈ മാസം 18, 19, 20, 23, 24, 25, 26 തീയതികളിലും, ഹെൽപ്പർ തസ്തികയിലേക്കുളള കൂടിക്കാഴ്ച 27നും 28നും മെഡിക്കൽ കോളേജ് ഗവ. ഹൈസ്‌ക്കൂളിന് സമീപം താമരഭാഗം അങ്കണവാടി സെന്റർ നമ്പർ 154 നോട് ചേർന്നുള്ള കോർപ്പറേഷൻ ഹാളിൽ നടക്കും.

കൂടിക്കാഴ്ചയ്ക്ക് ഈ മാസം 15 നകം കത്ത് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ 16നും 17നും പൂജപ്പുരയിലുളള തിരുവനന്തപുരം അർബൻ 2 ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2343626