പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവവുമായി ബന്ധപെട്ട് പമ്പാ നദിയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി  സെപ്റ്റംബര്‍ 12 ന് പുലര്‍ച്ചെ 4.30 മുതല്‍ ഉച്ചക്ക് രണ്ടു വരെ മണിയാര്‍ ബാരേജില്‍ നിന്നും 130 ക്യുമക്ക്‌സ് ജലം തുറന്ന് വിട്ട് ട്രയല്‍ റണ്‍ നടത്തും. ഇതേ തുടര്‍ന്ന് കക്കാട്ടാറിലും പമ്പാ നദിയിലും ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരും. കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത്  വസിക്കുന്നവരും പൊതുജനങ്ങളും പള്ളിയോടങ്ങളിലെ കരനാഥന്മാരും ജാഗ്രത പുലര്‍ത്തണമെന്ന് പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി ബി നൂഹ് അറിയിച്ചു.