തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ മികച്ച വോട്ടർ വിദ്യാഭ്യാസ-ബോധവത്കരണ പ്രവർത്തനങ്ങൾക്ക് ദേശീയതലത്തിൽ മാധ്യമ അവാർഡുകൾ നൽകുന്നു. അച്ചടി, ഇലക്ട്രോണിക് (ടെലിവിഷൻ), ഇലക്ട്രോണിക് (റേഡിയോ), ഓൺലൈൻ (ഇൻറർനെറ്റ്/സോഷ്യൽ മീഡിയ) എന്നീ നാലു വിഭാഗങ്ങളിലായുള്ള അവാർഡുകൾക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം.

ഇംഗ്ളീഷ്, ഹിന്ദി ഭാഷകളിലല്ലാത്ത എൻട്രികൾക്കൊപ്പം ഇംഗ്ളീഷ് പരിഭാഷ കൂടി ചേർക്കണം. അയക്കേണ്ട വിലാസം: പവൻ ദിവാൻ, അണ്ടർ സെക്രട്ടറി (കമ്യൂണിക്കേഷൻ), ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ, നിർവചൻ സദൻ, അശോകാ റോഡ്, ന്യൂ ഡെൽഹി 110001. ഇ-മെയിൽ:media.election.eci@gmail.com. ഫോൺ: 011-23052133.
വിശദാംശങ്ങൾ  https://eci.gov.in/files/file/10901-national-media-award-for-best-campaign-on-voters-education-and-awareness-2019-memorandum/  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.