എറണാകുളം മേഖലാ സഹകരണ ക്ഷീരോല്പാദക യൂണിറിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ല ക്ഷീരകര്‍ഷക സഹകാരി സംഗമവും ബോണസ്സ്- ഡിവിഡന്റ് വിതരണവും കട്ടപ്പനയില്‍ നടന്നു. കട്ടപ്പന സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി
നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

മുപ്പത്തിമൂന്നാം വാര്‍ഷികം പിന്നിട്ട മില്‍മ എറണാകുളം മേഖലാ ക്ഷീരോല്പാഭക യൂണിയന്‍ മികച്ച പ്രവര്‍ത്തനത്തിലൂടെ 2018-2019ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുകോടി 89 ലക്ഷം രൂപയാണ് അറ്റലാഭം നേടിയത്.
ലാഭത്തില്‍ നിന്നും മേഖലാ യൂണിയനിലെ അംഗങ്ങളായ ക്ഷീരോല്പാദക സഹകരണ സംഘങ്ങള്‍ക്ക് 10% ഡിവിഡന്റും മേഖലാ യൂണിയന് 2018-2019 വര്‍ഷത്തില്‍ നല്‍കിയ പാലിന്റ് അളവനുസരിച്ച് ലിറ്ററിന് 12.3 പൈസാ നിരക്കിലാണ് ബോണസും നല്‍കുന്നത്.

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി ബോണസ് വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തിന് മില്‍മഎറണാകുളം മേഖല യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അദ്ധ്യക്ഷത വഹിച്ചു.കെ.സി.എം.എം.എഫ് ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.
മുന്‍ ചെയര്‍മാന്‍ പി.എസ് സെബാസ്റ്റ്യന്‍, മേരി ലോനപ്പന്‍, സോണി ഈറ്റയ്ക്കല്‍, ജോമോന്‍ ജോസഫ്, ലിസി സേവ്യര്‍, ഡോ. എം.മുരളിധരദാസ് തുടങ്ങിയവര്‍ സംസാരിച്ചു.