പെരിന്തല്‍മണ്ണ ഗവ.പോളിടെക്‌നിക്ക് കോളേജിനു കീഴിലുളള മങ്കട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്‌ളീഷ് അദ്ധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷില്‍ പി.ജിയും ബി.എഡ്ഡും കൂടാതെ സെറ്റും ഉള്ളവര്‍ ജനുവരി 17 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളേജില്‍ എത്തണം. കേരളത്തിലെ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നിന്നും വിരമിച്ച ഇംഗ്‌ളീഷ് അദ്ധ്യാപകര്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്.