എക്‌സൈസ് വകുപ്പില്‍ ലഹരിവിരുദ്ധ ബോധവത്കരണത്തിനായി ബോധവത്കരണ വിഭാഗം ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ടീം ലീഡറായി ഒരു ഗവേഷണ റിസോഴ്‌സ് ഗ്രൂപ്പ് രൂപീകരിക്കുന്നതിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു സൈക്കോളജിസ്റ്റിനെയും സോഷ്യോളജിസ്റ്റിനെയും നിയമിക്കും.
 സൈക്കോളജിസ്റ്റിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെഡിക്കല്‍ & സോഷ്യല്‍ സൈക്കോളജിയില്‍ നേടിയിട്ടുളള എം.ഫില്‍ അല്ലെങ്കില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ നേടിയിട്ടുളള പി.എച്ച്.ഡിയും ആണ് യോഗ്യത.
സോഷ്യോളജിസ്റ്റിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും സോഷ്യോളജിയില്‍  ബിരുദാനന്തര ബിരുദവും, അല്ലെങ്കില്‍ എം.എസ്.ഡബ്ല്യുവും രണ്ട് വര്‍ഷത്തെ ഗവേഷണ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കിലുളള എം.ഫില്‍ അല്ലെങ്കില്‍ സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കിലുളള പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തിലുളള പി.എച്ച്.ഡിയുമാണ് യോഗ്യത.  പ്രായ പരിധി 45 വയസിനു താഴെ.  പ്രതിമാസ വേതനം 30,675 രൂപ.
താത്പര്യമുളളവര്‍ അപേക്ഷയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം എക്‌സൈസ് കമ്മീഷണര്‍, എക്‌സൈസ് കമ്മീഷണറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ജനുവരി 27ന് മുമ്പ് അയക്കണം.