പകർച്ച വ്യാധികൾക്കെതിരെയുളള ഊർജ്ജിത പ്രതിരോധ കാംപെയ്ൻ ആരോഗ്യ ജാഗ്രതയുടെ ഭാഗമായുളള ഗൃഹസന്ദർശന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തേങ്കുറിശ്ശി പഞ്ചായത്തിലെ 12 -ാം വാർഡിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാനന്ദൻ ഉദ്ഘാടനം ചെയ്തു. തേങ്കുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര അധ്യക്ഷയായി. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീത്തയുടെയും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാസർ, മറ്റ് പ്രോഗ്രാം ഓഫീസർമാർ, ആഷാ വളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ റഷീദ, ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വേലായുധൻ, ടെക്‌നിക്കൽ അസിസ്റ്റന്റ് രവീന്ദ്രൻ , തേങ്കുറിശ്ശി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.മഹി, കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. മൈനാവതി എന്നിവർ പങ്കെടുത്തു.
കണ്ണാടി പഞ്ചായത്ത് 10-ാം വാർഡിലെ ഗൃഹ സന്ദർശന കാംപയിൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി ഉദയകുമാർ അരയാൽ കോളനിയിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ വേണുഗോപാൽ അധ്യക്ഷനായി വാർഡ് മെമ്പർമാർ വിനോദ് കൃഷ്ണൻ, മണിയൻ, കണ്ണാടി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. അതിഥി എന്നിവർ സംസാരിച്ചു.