ശതാഭിഷിക്തയായ കവി സുഗതകുമാരിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍  ജന്മദിന ആശംസകളര്‍പ്പിച്ചു. ഇന്നലെയായിരുന്നു സുഗതകുമാരിയുടെ 84ാം പിറന്നാള്‍.  സുഗതകുമാരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ച് പിറന്നാള്‍ പായസം നല്‍കി. മുഖ്യമന്ത്രിയോടൊപ്പം കവിയും മുഖ്യമന്ത്രിയുടെ പ്രസ് അഡൈ്വസര്‍ പ്രഭാവര്‍മയും ഉണ്ടായിരുന്നു.