ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 ദേശീയ സമ്മതിദായകദിനമായി ആചരിച്ചു. സെക്രട്ടേറിയറ്റില്‍ നടന്ന സമ്മതിദായക ദിനാചരണ ചടങ്ങില്‍ സമ്മതിദായകര്‍ രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തുസൂക്ഷിക്കുമെന്നും ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ സധൈര്യം വോട്ടു ചെയ്യമെന്നും പ്രതിജ്ഞയെടുത്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ സംബന്ധിച്ചു.