തിരുവനന്തപുരം ജില്ലയിലെ മഹിള ശിക്ഷൺ കേന്ദ്രത്തിൽ അഡീഷണൽ ടീച്ചർ, കുക്ക് തസ്തികകളിലെ ഓരോ ഒഴിവിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് മുൻഗണന.

അഡീഷണൽ ടീച്ചർ തസ്തികയിൽ ബിരുദമുള്ള 25-40 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസവേതനം 9,000 രൂപ. എഴുത്തും വായനയും അറിയാവുന്ന 25-50 വയസ്സിനിടയിൽ പ്രായമുള്ളവർക്ക് കുക്ക് തസ്തികയിൽ അപേക്ഷിക്കാം. പ്രതിമാസം 7,500 രൂപ വേതനം.

വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി 19ന് രാവിലെ 11ന് മഹിള സമഖ്യയുടെ കുഞ്ചാലുംമൂട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം-02. ഫോൺ: 0471-2348666.