നെടുമ്പാശ്ശേരി: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാറക്കടവ് ബ്ലോക്കിൽ ഏകദിന ശില്പശാല ‘ശ്രദ്ധ’ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എസ്.ബി. ചന്ദ്രശേഖര വാര്യർ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിബു മൂലൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യാ നാരായണപിള്ള, അംഗങ്ങളായ സി.എസ്.രാധാകൃഷ്ണൻ, രഞ്ജിനി അംബുജാക്ഷൻ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പാറക്കടവ് ബ്ലോക്കിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു.