കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം – സെക്കന്റ് എഡിഷന്‍ 2018 മാര്‍ച്ച് എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം ചെയ്യും.  വിയറ്റ്‌നാം യുദ്ധത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ലോക പ്രശസ്ത ഫോട്ടോ ഗ്രാഫര്‍ നിക്ക് ഊട്ടിന് വേള്‍ഡ് ഫോട്ടോ ഗ്രാഫര്‍ പ്രൈസ് മുഖ്യമന്ത്രി ചടങ്ങില്‍ സമ്മാനിക്കും.  ഫോട്ടോ എക്‌സിബിഷനോടനുബന്ധിച്ച് കേരളത്തിലെ മാധ്യമ ഫോട്ടോഗ്രാഫര്‍മാക്കായി വര്‍ക്ക്‌ഷോപ്പും ദ്വിദിന സെമിനാറും സംഘടിപ്പിക്കും.  വര്‍ക്ക്‌ഷോപ്പിന് നിക്ക് ഊട്ട്, വിഖ്യാത അമേരിക്കന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് റൗള്‍റോ എന്നിവര്‍ നേതൃത്വം നല്‍കും.
ഫോട്ടോ ഫെസ്റ്റിവലിന്റെ വിപുലവും വിജയകരവുമായ നടത്തിപ്പിനായി 2018 ഫെബ്രുവരി 14 ന് ഉച്ചയ്ക്ക് 12 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ സംഘാടകസമിതി യോഗം ചേരും. യോഗത്തില്‍  ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവനന്തപുരം മേയര്‍ എന്നിവര്‍ പങ്കെടുക്കും.