കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ നിലവിലുള്ള അസിസ്റ്റന്റ് കം കാഷ്യര്‍ തസ്തികയിലെ ഒഴിവിലേയ്ക്ക് സര്‍ക്കാര്‍ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍/ബോര്‍ഡുകള്‍/കോര്‍പ്പറേഷനുകള്‍/സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സീനിയര്‍ ക്ലാര്‍ക്ക്/ഹെഡ് ക്ലാര്‍ക്ക്/ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി വകുപ്പ് മേധാവി മുഖേന അപേക്ഷ ക്ഷണിച്ചു. (വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം) അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 31.  വെബ്‌സൈറ്റ് : www.keralabiodiversity.org.