ധനകാര്യവകുപ്പില്‍ ഐ.ടി.സിസ്റ്റം വിഭാഗത്തില്‍ ഡയറക്ടറുടെ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര, സംസ്ഥാന, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സില്‍ ബി ടെക് അല്ലെങ്കില്‍ എം.സി.എ ബിരുദക്കാര്‍ക്കും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ വൈദഗ്ധ്യത്തോടെ മറ്റ് ബി ടെക് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സോഫ്റ്റ്‌വെയര്‍ വികസനത്തിലോ ഡേറ്റാ പ്രോസസിംഗിലോ എട്ടു വര്‍ഷത്തെ പരിചയമുണ്ടാവണം.
ഡേറ്റാ പ്രോസസിംഗ്/സോഫ്റ്റ്‌വെയര്‍ വികസനത്തില്‍ 10 വര്‍ഷത്തെ പരിചയമുള്ള ബി ടെക് ബിരുദക്കാര്‍ക്കും അവസരമുണ്ട്.
ഡേറ്റാപ്രോസസിംഗ്/സോഫ്റ്റ് വെയര്‍ വികസനത്തില്‍ 10 വര്‍ഷത്തെ പരിചയവും ഇലക്‌ട്രോണിക്‌സ്, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ എം.എസ്‌സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനവകുപ്പ്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 28 നകം നല്‍കണം.  ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.