സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന 2,71,24,475 രൂപ ഇന്ന് (ഫെബ്രുവരി 23) കൈമാറും. ഉച്ചക്ക് രൺു മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ തുക വിതരണം ചെയ്യും.
ആവശ്യപ്പെട്ട 14 ഗ്രാമ പഞ്ചായത്തുകൾക്കും മൂന്ന് ബ്ലോക്ക് പഞ്ചായത്തുകൾക്കുമാണ് 2.71 കോടി രൂപ അനുവദിച്ചത്. എടപ്പാൾ, മേലാറ്റൂർ, മംഗലം, തൃപ്രങ്ങോട്, പുറത്തൂർ, ആലങ്കോട്, തുവ്വൂർ, ആലിപ്പറമ്പ്, കണ്ണമംഗലം പഞ്ചായത്തുകളിലെ ജനറൽ വീടുകളുടെ പൂർത്തീകരണത്തിന് 68,92850 രൂപയും, എടപ്പാൾ, തവനൂർ, തലക്കാട്, ആലങ്കോട്, ആലിപ്പറമ്പ്, അരീക്കോട് ബ്ലോക്ക്, മലപ്പുറം ബ്ലോക്ക്, ജില്ലാ പഞ്ചായത്തിന്റെ ഏഴു വീടുകൾ ഉൾപ്പെടെ പട്ടികജാതി ഭവന പൂർത്തീകരിണത്തിന് 81,40000 രൂപയും നൽകും സംസ്ഥാനത്ത് ആദ്യ മായാണ് ഒരു ജില്ലാ പഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് തുക നൽകുന്നത്. ചടങ്ങിനു ശേഷം മന്ത്രിയുടെ അധ്യക്ഷതിയിൽ പദ്ധതി അവലോകനവും നടക്കും. പരിപാടിയിൽ ജില്ലാ പഞ്ചായത്തംഗങ്ങൾ പങ്കെടുക്കണമെന്ന് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണൻ അറിയിച്ചു.