കൃഷിവകുപ്പിന്റെ 2020ലെ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.  മിത്രാനികേതൻ പത്മശ്രീ ശ്രീ.കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാൻ, ക്ഷോണിസംരക്ഷണ, ക്ഷോണി രത്‌ന, കർഷകഭാരതി, ഹരിതകീർത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷകതിലകം (സ്‌കൂൾ വിദ്യാർത്ഥിനി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി), മികച്ച ഹയർ  സെക്കന്ററി സ്‌കൂൾ കർഷക പ്രതിഭ, മികച്ച കോളേജ് കർഷക പ്രതിഭ, മികച്ച ഫാം ഓഫീസർ, മികച്ച ജൈവകർഷകൻ, മികച്ച തേനീച്ച കർഷകൻ, മികച്ച കൂൺ കർഷകൻ എന്നീ  അവാർഡുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്.  പച്ചക്കറികൃഷി പദ്ധതി, ജൈവകൃഷി പദ്ധതി പ്രകാരമുളള അവാർഡുകൾക്കും  കർഷകരുടെ കണ്ടുപിടിത്തങ്ങൾക്കുളള ഇന്നവേഷൻ അവാർഡ്, മികച്ച കയറ്റുമതി സംരംഭകർ/ഗ്രൂപ്പുകൾ, മികച്ച വിളവെടുപ്പാനന്തര പരിചരണ മുറകൾ നടത്തുന്ന കർഷകർ/ഗ്രൂപ്പുകൾ എന്നിവർക്കും അവാർഡുകൾക്ക്  അപേക്ഷിക്കാം.  അപേക്ഷകൾ അതത്  കൃഷിഭവനുകളിൽ സ്വീകരിക്കും. കൃഷിഭവനും പഞ്ചായത്തിനും കർഷകരെ വിവിധ  അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാം.  ക്ഷോണി സംരക്ഷണം, ക്ഷോണിരത്‌ന അവാർഡ്കൾക്കുളള അപേക്ഷകൾ  അതത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർക്കും കർഷക ഭാരതി, ഹരിതമുദ്ര അവാർഡുകൾക്കുളള അപേക്ഷകൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ഫാം ഇൻഫർമേഷൻ ബ്യൂറോയ്ക്കുമാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: www.keralaagriculture.gov.inwww.fibkerala.gov.in.