മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി സി. രവീന്ദ്രനാഥും സാംസ്കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി ജില്ലാ കലക്ടർ ഡി ബാലമുരളിയും റീത്ത് സമർപ്പിക്കും
ജ്ഞാനപീഠം ജേതാവ് മഹാകവി ശ്രീ. അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ  ഒക്ടോബർ 15 വൈകിട്ട് നാലിന് തൃത്താല കുമരനെല്ലൂരിലെ വീട്ടിൽ നടക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് കുമരനെല്ലൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി റീത്ത് സമർപ്പിക്കും. സാംസ്കാരിക വകുപ്പ് മന്ത്രിക്കുവേണ്ടി പാലക്കാട് ജില്ലാ കലക്ടർ ഡി ബാലമുരളി റീത്ത് സമർപ്പിക്കും. കൃഷി വകുപ്പ് മന്ത്രി വി. എസ്‌. സുനിൽകുമാർ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംസ്ഥാന സർക്കാരിന് വേണ്ടി റീത്ത് സമർപ്പിക്കും. വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 7. 55 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മഹാകവി അക്കിത്തം അന്തരിച്ചത്.