തടസവാദികള്‍ വികസനങ്ങളെ തുരങ്കം വയ്ക്കുന്നു: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: തടസവാദികള്‍ നിരത്തുന്ന തടസവാദങ്ങള്‍  വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കുന്നു എന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പല വികസന പ്രവര്‍ത്തനങ്ങളും ഇക്കാരണത്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആകാത്ത അവസ്ഥയാണുള്ളതെന്നും മന്ത്രി പറഞ്ഞു. കുണ്ടറ മണ്ഡലത്തില്‍പ്പെട്ട നാലു റോഡുകളുടെ നിര്‍മാണോദ്ഘാടനവും ഒരു റോഡ് പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

നെടുമ്പന ഗ്രാമപഞ്ചായത്തിലെ ശാസ്താംപൊയ്കയെയും പുന്നയ്‌ക്കോടിനെയും ബന്ധപ്പിക്കുന്ന ഒരു കിലോമീറ്റര്‍ നീളമുള്ള റോഡ് പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.


കേരളപുരം-ആയൂര്‍ റോഡിലെ നല്ലില ജംഗ്ഷനും നെടുമണ്‍കാവ്-ആറുമുറിക്കട റോഡിലെ പഴങ്ങാലംമുക്കിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ പണി പൂര്‍ത്തിയാകാനുള്ള 600 മീറ്റര്‍ ഭാഗം, കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ 1.05 മീറ്റര്‍ നീളമുള്ള നാലുമുക്ക്-അത്തമുക്ക്-പുലിവിള ജംഗ്ഷന്‍-സെന്റ് മേരീസ് കാഷ്യൂ ഫാക്ടറി റോഡ്, സാരഥി ജംഗ്ഷന്‍-മാമ്പുഴ റോഡിനേയും കല്ലുംതാഴം-താഹമുക്ക് റോഡിനേയും ബന്ധിപ്പിക്കുന്ന 01.35 കിലോമീറ്റര്‍ ദൂരമുള്ള റോഡ്, ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളപുരം-ആയൂര്‍ റോഡിനേയും കേരളപുരം-മൊയ്തീന്‍മുക്ക് റോഡിനേയും ബന്ധിപ്പിക്കുന്ന 02.7 കിലോമീറ്റര്‍ ദൂരമുള്ള റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനങ്ങള്‍ മന്ത്രി നിര്‍വഹിച്ചു.