തെക്കുംകര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പത്താഴക്കുണ്ട് – വട്ടായി കുടിവെള്ള പദ്ധതി
തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി. എ സി മൊയിതീൻ ഉദ്ഘാടനം ചെയ്തു. കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന തെക്കുംകര പഞ്ചായത്തിലെ കുത്തുപാറ, കുണ്ടുകാട്, പറമ്പായി, അടങ്ങളം പ്രദേശങ്ങളിലെ 2000 കുടുംബങ്ങൾക്ക് ഇതിന്റ പ്രയോജനം ലഭിക്കും.
മുൻ എം. പി. ഡോ. പി. കെ. ബിജുവിന്റെ വികസന ഫണ്ട് ഉപയോഗിച്ച് ആരംഭിച്ച പദ്ധതി ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഫണ്ട് വിനിയോഗിച്ചാണ് പൂർത്തിയാക്കിയത്. 1.29 കോടി രൂപ എം പി ഫണ്ടും ജില്ലാ പഞ്ചായത്ത് 3.5 കോടി രൂപയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് 10ലക്ഷം രൂപയും ഇതിനായി അനുവദിച്ചു. പദ്ധതി വിഹിതത്തിൽ നിന്നും തെക്കുംകര പഞ്ചായത്ത് 1,46,75,700 രൂപയും ചേർത്താണ് പദ്ധതി പൂർത്തിയാക്കിയത്.
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ശ്രീജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു.