ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രശസ്ത ഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ സമ്മാനജേതാവുമായ നിക് ഉട്ടിന്റെ ജീവന്‍തുടിക്കുന്ന ചിത്രങ്ങളുടെ ഡിജിറ്റല്‍ ഫോട്ടോപ്രദര്‍ശനത്തിന് തുടക്കം. സാഹിത്യകാരന് അംബികാസുതന്‍ മാങ്ങാട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന് പങ്കെടുത്തു. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ(25) വൈകുന്നേരം സമാപിക്കും.
