എറണാകുളം: വള്ളക്കടവ് പാലം അപ്രോച്ച് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തി.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവ്വഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ മുടക്കി യാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചാണ് വള്ളക്കടവ് പാലം അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്.

വള്ളക്കടവിൽ വച്ച് നടന്ന ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ ഇ അബ്ബാസ്,പല്ലാരിമംഗലം പഞ്ചായത്ത് മെമ്പർ എ എ രമണൻ, സി പി ഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ ബി മുഹമ്മദ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.