ആനന്ദപുരം നമ്പ്യാങ്കാവ് റോഡിൽ 33 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തും. തൃശൂർ ജില്ലാപഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ മുരിയാട് ഗ്രാമപഞ്ചായത്തിലെ 16, 17 വാർഡുകളിലായുള്ള ആനന്ദപുരം നമ്പ്യാങ്കാവ് റോഡാണ് നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിൻ്റെ 20 ലക്ഷം രൂപയും മുരിയാട് പഞ്ചായത്തിൻ്റെ 13 ലക്ഷം രൂപയും വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ആനന്ദപുരം നമ്പ്യാങ്കാവ് റോഡ് നവീകരിക്കുക.
റോഡ് നവീകരണത്തിൻ്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ 17-ാം വാർഡ് മെമ്പർ എ എം ജോൺസൺ സ്വാഗതവും 16-ാം വാർഡ് മെമ്പർ സിന്ധു നാരായണൻകുട്ടി നന്ദിയും പറഞ്ഞു.