കൊല്ലം: പനയം, മണ്‍ട്രോതുരുത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് അഷ്ടമുടി കായലിന് കുറുകേ നിര്‍മിക്കുന്ന പെരുമണ്‍ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നവംബര്‍ മൂന്നിന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മന്ത്രി ജി സുധാകരന് അധ്യക്ഷനാകും. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയാകും. എം പി മാരായ കെ സോമപ്രസാദ്, എന്‍ കെ പ്രേമചന്ദ്രന് എം എല്‍ എ മാരായ എം മുകേഷ്, കോവൂര്‍ കുഞ്ഞുമോന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും
