വിഷുവിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഏപ്രില്‍ നാല് മുതല്‍ 13 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു. ഇക്കാലയളവില്‍ ഖാദി കോട്ടണ്‍-സില്‍ക്ക്-സ്പണ്‍ സില്‍ക്ക് തുണി ഉല്‍പ്പന്നങ്ങള്‍ക്കും ഖാദി-സില്‍ക്ക് റെഡി മെയ്ഡ് വസ്ത്രങ്ങള്‍ക്കും മൊത്തം 30 ശതമാനം റിബേറ്റ് ലഭിക്കും. ബോര്‍ഡിന്റെ നിയന്ത്രണത്തിലും ഖാദിബോര്‍ഡിന്റെയോ കേന്ദ്ര ഖാദി കമ്മീഷന്റെയോ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും ആനുകൂല്യം ലഭിക്കും
പി.എന്‍.എക്‌സ്.1179/18