എറണാകുളം: കേരള ബിൽഡിംഗ്
ആൻഡ് അതർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് അംഗത്വ രജിസ്ട്രേഷൻ പുനരാരംഭിച്ചു. ജില്ല എക്സിക്യൂട്ടീവ് ഓഫീസ൪ ആർ. ഉണ്ണികൃഷ്ണൻ ഐഡന്റിറ്റി കാ൪ഡ് നൽകി എറണാകുളം ജില്ലയിലെ പ്രവർത്തനങ്ങൾക്ക് ആലുവ ഗവ. ഗേൾസ് ഹൈസ്ക്കൂളിൽ തുടക്കം കുറിച്ചു. നിലവിൽ ഒരു ലക്ഷം പേർ ക്ഷേമനിധി ബോർഡ് അംഗങ്ങളാണ്. വിവിധ നി൪മാണ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന മുഴുവൻ പേരെയും ക്ഷേമനിധി ബോർഡിൽ അംഗങ്ങളാക്കാനാണ് ബോർഡ് ലക്ഷ്യമിടുന്നത്.