കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളികള്‍ക്കും ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു.
‘ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമാധാനവും അനുകമ്പയുമേകി നമ്മുടെ മനസ്സിനെ സമ്പന്നമാക്കട്ടെ. അതുവഴി, സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരെ സ്‌നേഹത്തോടെയും ഒരുമയോടെയും സേവിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യട്ടെ’ – ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.