പുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ്‌ടോപ്പ് വിതരണം എന്ന പദ്ധതി പ്രകാരം 49 ലാപ്പ്‌ടോപ്പുകള്‍ വിതരണം ചെയ്തു. പ്രസിഡന്റ് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡന്റ് പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ടി.  ബിന്ദു, അംഗങ്ങളായ ഷഹീദ കെ എ, എ. സന്തോഷ്  കുമാര്‍, അസിസ്റ്റന്റ്് സെക്രട്ടറി ,എസ്.സി-എസ്.ടി പ്രമോട്ടര്‍മാര്‍  സംസാരിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:-പുല്ലൂര്‍-പെരിയപുല്ലൂര്‍പെരിയ ഗ്രാമ പഞ്ചായത്ത് 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്പ്‌ടോപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു.