ജില്ലയിലെ അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കും, വിവിധ മേഖലകളില്‍ വിജ്ഞാനം പകരുന്നതിനും, തൊഴില്‍ അവസരങ്ങളും ഉന്നത വിദ്യാഭ്യാസത്തിനുള്ള സാധ്യതകളെക്കുറിച്ച് ഒണ്‍ലൈന്‍ അപേക്ഷകള്‍ അയക്കല്‍, വിവരങ്ങള്‍ നല്കല് എന്നിവയ്ക്കായി സഹായി സെന്റര്‍ പദ്ധതിയുടെയും, അഭ്യസ്തവിദ്യരായ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ്, ജില്ലാ ഭരണകൂടം, പട്ടികവര്‍ഗ വികസന വകുപ്പ് സംയുക്തമായി പി.എസ്.സി. കോച്ചിംഗ് ക്ലാസ്സിന്റെയും നടത്തിപ്പിനായി ഡിഗ്രി, പി.ജി., കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകള്‍ സഹിതം ഈ മാസം 11 ന് രാവിലെ 10 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി കാസര്‍കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.
