കേരളം സന്തോഷ് ട്രോഫി ജേതാക്കളായതോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി വിജയദിനം ആഘോഷിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കേരള ഫുട്‌ബോള്‍ ടീമിന് അനുമോദനമര്‍പ്പിച്ച് കാസര്‍കോട് കളക്ടറേറ്റില്‍ നിന്ന്  നൂറുകണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ അണിനിരന്ന വിജയദിനഘോഷയാത്രയ്ക്ക്  എം.രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്‍.എ സുലൈമാന്‍, സെക്രട്ടറി സുദീപ് ബോസ്, തൈക്കോണ്ടോ അസോസിയേഷന്‍ ട്രഷറര്‍ ജയന്‍, റോളര്‍ സ്‌കേറ്റിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഫറൂക്ക് കാസ്മി, ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അഷ്‌റഫ് മധൂര്‍തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര വിദ്യാനഗറില്‍ സമാപിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:-ഫുട്‌ബോള്‍:- സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിന് അനുമോദനമര്‍പ്പിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഘോഷയാത്ര.