പാരാമെഡിക്കല്‍ ഡിഗ്രി വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ ബാച്ചിലര്‍ ഓഫ് ഒക്കുപേഷണല്‍ തെറാപ്പി കോഴ്സിലേക്ക് എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്കനോളജി അപേക്ഷ ക്ഷണിച്ചു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ക്ക് മൊത്തത്തില്‍ 50% മാര്‍ക്കോടെ പ്ലസ് ടു/തത്തുല്യ കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. SEBC/SC/ST വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാര്‍ക്ക് ഇളവ് ലഭിക്കും. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, ഇരിങ്ങാലക്കുടയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എന്നീ സ്ഥാപനങ്ങളിലാണ് കോഴ്സ് നടത്തുന്നത്. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396,2324148.
