2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളിലേക്കുളള അഡ്മിഷനു വേണ്ടി അപേക്ഷിച്ചവരുടെ പ്രവേശനത്തിനായുളള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനയോ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബര്‍ 17 വൈകുന്നേരം 5 വരെ ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് അടച്ചവര്‍ അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുളള അലോട്ട്‌മെന്റുകള്‍ക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കില്‍ അവ ഓപ്ഷന്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യണം. പുതുതായി കോളേജ് ലിസ്റ്റില്‍ ചേര്‍ക്കപ്പെട്ടിട്ടുളള കോളേജുകളിലേക്ക് ഓപ്ഷനുകള്‍ നല്‍കാവുന്നതാണ്. ഫീസ് അടക്കാത്തവര്‍ക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകള്‍ തുടര്‍ന്നുളള അലോട്ട്‌മെന്റിന് പരിഗണിക്കുകയുമില്ല. ഫീസ് അടച്ചവര്‍ കോളേജുകളില്‍ അഡ്മിഷന്‍ എടുക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560363, 2560364.
