കൊല്ലം :മനയില്‍കുളങ്ങര ഗവണ്മെന്റ് വനിതാ ഐ ടി ഐയില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ നവംബര്‍ 18 ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കാം. സമര്‍പ്പിക്കുന്നവര്‍ക്കുള്ള സ്പോട്ട് ഇന്റര്‍വ്യൂ നവംബര്‍ 19 ന് രാവിലെ 10 ന് നടക്കും. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദ വിവരങ്ങളും http://www.womenitikollam.kerala.gov.in/ വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2793714.
മയ്യനാട് ഗവണ്മെന്റ് ഐ ടി ഐ പ്രവേശനത്തിന് എസ് സി/എസ് ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. അപേക്ഷിച്ചവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ടി സി എന്നിവയുടെ അസലും പകര്‍പ്പുകളും ഫീസും സഹിതം എത്തണം. വിശദ വിവരങ്ങള്‍ 9946664121, 0474-2558280 എന്നീ നമ്പരുകളിലും ലഭിക്കും.